ചെമ്മരത്തൂര്‍: കെ.പി.കേളപ്പന്‍ സ്മാരക മന്ദിരത്തിന്റെയും പതിയാര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെയും നവീകരിച്ച കെട്ടിട
ഉദ്ഘാടനം ഫെബ്രുവരി 10 ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വ്വഹിക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു. സ്വാഗതസംഘം യോഗം പാര്‍ട്ടി സംസ്ഥാന കമ്മറ്റി മെമ്പര്‍ ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. പി.പി.രാജന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി.പവിത്രന്‍ , ഒ.കെ.രവീന്ദ്രന്‍, കെ.കെ.കുമാരന്‍, പി.കെ.ചന്ദ്രന്‍, എം.ടി.രാജന്‍, കെ.കെ രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി കെ.കെ.കുമാരന്‍ (ചെയര്‍മാന്‍), ആര്‍.വി.രജീഷ്, എ.കെ. ശിവദാസന്‍ (വൈസ് ചെയര്‍മാന്മാര്‍), ചന്ദ്രന്‍ പുതുക്കുടി (കണ്‍വീനര്‍), ലിസിത കെ.കെ, ശ്രീധരന്‍ സാകേതം (ജോ. കണ്‍വീനര്‍മാര്‍), പി.പി.രാജന്‍ (ഖജാന്‍ജി) എന്നിവരെ
തെരഞ്ഞെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കെപിഎസിയുടെ ‘ഒളിവിലെ ഓര്‍മകള്‍’ നാടകം അരങ്ങേറും.