സോള്‍: തെക്കന്‍ കൊറിയയില്‍ വിമാനം തകര്‍ന്ന് നൂറോളം പേര്‍ മരിച്ചു. 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അവരില്‍ 175
പേര്‍ യാത്രക്കാരാണ്. ആറ് പേര്‍ ജീവനക്കാരും. 179 പേര്‍ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്. ബാങ്കോക്കില്‍ നിന്നെത്തിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുവാന്‍ വിമാനത്താവളത്തില്‍ തകര്‍ന്നത്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം മതിലില്‍ ഇടിച്ചാണ് തകര്‍ന്നത്. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സാധ്യമായതെല്ലാം ചെയ്ത് പരമാവധി യാത്രക്കാരെ രക്ഷിക്കാന്‍ ആക്ടിംഗ് പ്രസിഡന്റ് ചോയ് സാങ്-മോക്ക് നിര്‍ദേശം നല്‍കി.
വിമാനത്തിലെ തീ അണച്ചതായി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ ദൃശ്യം പുറത്തുവന്നു. ഈ
ആഴ്ചയിലെ രണ്ടാമത്തെ വിമാന ദുരന്തമാണിത്. നേരത്തെ അസര്‍ബൈജാനില്‍ വിമാനം തകര്‍ന്നു വീണ് 38 പേരാണ് മരിച്ചത്.