Saturday, June 14, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ല: യു.പ്രതിഭ എംഎല്‍എ

December 29, 2024
in കേരളം
A A
മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ല: യു.പ്രതിഭ എംഎല്‍എ
Share on FacebookShare on Twitter

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന്  കായംകുളം എംഎല്‍എ യു.പ്രതിഭ. മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും അവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  ഒരുകുഞ്ഞും തെറ്റായ വഴിയില്‍ പോകരുതെന്ന് കരുതുന്ന അമ്മയാണ് താന്‍. ഇല്ലാത്ത വാര്‍ത്തകൊടുത്ത മാധ്യമങ്ങള്‍ അത് പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും പ്രതിഭ പറഞ്ഞു. എന്നോട് പൊതുവേ മാധ്യമങ്ങള്‍ക്ക് കുറച്ച് വൈരാഗ്യമുണ്ടെന്നറിയാം. സത്യസന്ധമായി പൊതുപ്രവര്‍ത്തനത്തെ കാണുന്ന ഒരു സ്തീയെന്ന നിലയില്‍ സ്വാഭാവികമായിട്ടുള്ള ശത്രുക്കള്‍ എനിക്കുണ്ടാകുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് പകരം മാധ്യമങ്ങളായിരുന്നു ഉണ്ടായിരുന്നത്.   ”എന്റെ മകനും സുഹൃത്തുക്കളും വട്ടംകൂടിയിരിക്കുന്നിടത്ത് വന്ന്, ആരോ എന്തോ റോങ് ഇന്‍ഫര്‍മേഷന്‍ കൊടുത്തതായിരിക്കാം. എക്‌സൈസുകാര്‍ വന്ന് കാര്യങ്ങള്‍ ചോദിച്ചു. അതിനിപ്പോ വാര്‍ത്ത വരുന്നതെന്താ കഞ്ചാവുമായിട്ട് എന്റെ മകനെ പിടിച്ചുവെന്ന്.  വാര്‍ത്ത ആധികാരികമാണെങ്കില്‍ ഞാന്‍ നിങ്ങളോട് മാപ്പ് പറയാമെന്നും പ്രതിഭ എംഎല്‍എ”, വിഡിയോയില്‍ പറഞ്ഞു.
 

RECOMMENDED NEWS

കെഎസിഎ ജില്ലാസമ്മേളനം വടകരയില്‍; വിളംബരജാഥ നടത്തി

കെഎസിഎ ജില്ലാസമ്മേളനം വടകരയില്‍; വിളംബരജാഥ നടത്തി

3 months ago
മാസപ്പിറവി കണ്ടു; നാളെ മുതല്‍ പുണ്യങ്ങളുടെ പൂക്കാലം

മാ​സ​പ്പി​റ​വി ക​ണ്ടു; സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ

3 months ago

മോര്‍ച്ചറിയില്‍ നിന്ന് പുതുജീവിതത്തിലേക്ക്; മരിച്ചെന്ന് വിധിയെഴുതിയ പവിത്രന്‍ ആശുപത്രി വിട്ടു

5 months ago
വടകര അനൂര്‍ മഹലില്‍ മീത്തല്‍ അബ്ദുറഹിമാന്‍ അന്തരിച്ചു

വടകര അനൂര്‍ മഹലില്‍ മീത്തല്‍ അബ്ദുറഹിമാന്‍ അന്തരിച്ചു

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal