വടകര: പരവന്തല സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര ആറാട്ട് മഹോത്സവം 30 മുതല്‍ ജനുവരി അഞ്ച് വരെ നടക്കുമെന്ന് ആഘോഷ
കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 30ന് വൈകിട്ട് അഞ്ചിന് കലവറ നിറക്കല്‍, 31ന് വൈകിട്ട് കൊടിയേറ്റം, ജനുവരി ഒന്നിന് രാത്രി എട്ടിന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഗ്രാമ സന്ധ്യ, രണ്ടിന് രാത്രി എട്ടിന് ചിലപ്പതികാരം വില്‍കലാമേള, മൂന്നിന് രാത്രി എട്ടിന് നാടകം തിരുമുടിതേവര്‍, നാലിന് പകല്‍ 12.30 മുതല്‍ അന്നദാനം, അഞ്ചിന് പകല്‍ 12 ന് ഭക്തി കീര്‍ത്തനങ്ങള്‍, ആറാട്ട് സദ്യ, വൈകിട്ട് ആറിന് ആറാട്ടിനെഴുന്നള്ളിക്കല്‍ തുടങ്ങിയവ ഉണ്ടാവും.
വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. ഇ.നാരായണന്‍ നായര്‍, രാജന്‍ മഠത്തില്‍, വിജയബാബു പാനോളി, അനില്‍ കുമാര്‍ കൊളക്കോട്, പി പി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. ഇ.നാരായണന്‍ നായര്‍, രാജന്‍ മഠത്തില്‍, വിജയബാബു പാനോളി, അനില്‍ കുമാര്‍ കൊളക്കോട്, പി പി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.