വടകര: തെലങ്കാനയില്‍ നടന്ന സോഫ്റ്റ് ബേസ്‌ബോള്‍ യൂത്ത് നാഷണല്‍ ടൂര്‍ണമെന്റില്‍ കിരീടം നേടിയ കേരള ടീമില്‍ അംഗമായ
കുന്നുമ്മക്കര സ്വദേശി കെ.ടി.മൃദുല നാടിന് അഭിമാനമായി. പയ്യന്നൂര്‍ ഗവണ്‍മെന്റ് കോളജില്‍ ബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ കെ.ടി.മൃദുല കേരള ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭൂട്ടാനിലും നേപ്പാളിലും നടന്ന ഏഷ്യന്‍ സോഫ്റ്റ് ബേസ് ബോള്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു മൃദുല. അഴിയൂര്‍ കോറോത്ത് ശ്രീ നാഗഭഗവതി ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിയും ശിവസേന ജില്ല വൈസ് പ്രസിഡന്റുമായ കെ.ടി.തുളസീദാസിന്റെയും ജെസ്നയുടെയും മകളാണ് കെ.ടി.മൃദുല. മാളവിക കേരള ടീം ക്യാപ്റ്റനും ആന്‍സിയ മറ്റൊരു വൈസ് ക്യാപ്റ്റനുമാണ്. കോഴിക്കോട് സ്വദേശി അക്ഷയ് ടീം കോച്ചും കൊല്ലം സ്വദേശി ഷഹനാസ് മാനേജരും ആയ ടീമാണ് കിരീടം ചൂടിയത്.