ആയഞ്ചേരി: വേളം ഗ്രാമപഞ്ചായത്തിലെ പെരുവയല്‍ ടൗണില്‍ വെള്ളം കയറുന്ന പ്രശ്‌നത്തിനു പരിഹാരമാവുന്നു. ഇതിനുള്ള
നടപടിക്ക് തുടക്കമായി. പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം ഇതിനാവശ്യമായ എസ്റ്റിമേറ്റ് ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പിക്കുകയും ഒന്നാംഘട്ട പ്രവൃത്തിക്കായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതിനു പിന്നാലെ പ്രവൃത്തി ആരംഭിച്ചിരിക്കുകയുമാണ്.
കല്‍വെര്‍ട്ട് നിര്‍മാണം, 377 മീറ്റര്‍ നീളത്തില്‍ ഓവുചാല്‍ നിര്‍മാണം, 65 മീറ്റര്‍ നീളത്തില്‍ ടാറിങ് പ്രവൃത്തി, ഐറിഷ് ഡ്രെയിന്‍
നിര്‍മാണം എന്നിവ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രെയിനേജ്, കല്‍വെര്‍ട്ട് എന്നിവയുടെ നിര്‍മാണം പുരോഗമിച്ചുവരുന്നതായി എംഎല്‍എ അറിയിച്ചു