Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഔദ്യോഗിക ദുഃഖാചരണം; ആരിഫ് മുഹമ്മദ് ഖാന്‍റെ യാത്രയയപ്പ് റദ്ദാക്കി

December 28, 2024
in കേരളം
A A
ഔദ്യോഗിക ദുഃഖാചരണം; ആരിഫ് മുഹമ്മദ് ഖാന്‍റെ യാത്രയയപ്പ് റദ്ദാക്കി
Share on FacebookShare on Twitter

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ജനുവരി ഒന്നു വരെ ദുഃഖാചരണമായതിനാലാണ് ചടങ്ങ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഡിസംബർ 29 ന് ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ ജനുവരി രണ്ടിന് ചുമതലയേൽക്കും. പുതുവത്സര ദിനത്തിൽ അദ്ദേഹം കേരളത്തിലെത്തും. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി ചുമതലയേൽക്കും.   ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി 5 വര്‍ഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള രാജ് ഭവനില്‍ 5 കൊല്ലം പൂര്‍ത്തിയാക്കിയത്. സംഭവ ബഹുലമായ 5 വര്‍ഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര  ആര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും  ഗോവയില്‍ സ്പീക്കറായും  വനംപരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഹാര്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നാണ് 70 കാരനായ ആര്‍ലേകര്‍ കേരളത്തിന്റെ ഗവര്‍ണറായെത്തുന്നത്.  ഗോവ വ്യവസായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, ബിജെപി ഗോവ യൂനിറ്റിന്റെ ജനറല്‍ സെക്രട്ടറി, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

RECOMMENDED NEWS

ജാതിയേരി കെ.പി.കെ.ഇബ്രാഹിം അന്തരിച്ചു

ജാതിയേരി കെ.പി.കെ.ഇബ്രാഹിം അന്തരിച്ചു

1 month ago
അറിവേകും വോളി എക്‌സിബിഷന്‍ തുടങ്ങി

അറിവേകും വോളി എക്‌സിബിഷന്‍ തുടങ്ങി

2 months ago
ചര്‍ച്ചയിലെ തീരുമാനം നടപ്പായില്ല; റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

ചര്‍ച്ചയിലെ തീരുമാനം നടപ്പായില്ല; റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

2 months ago
നാദാപുരം താലൂക്ക് ആശുപത്രി തകർക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരെ ഡിവൈഎഫ്ഐ സമരം

നാദാപുരം താലൂക്ക് ആശുപത്രി തകർക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരെ ഡിവൈഎഫ്ഐ സമരം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal