Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

മന്‍മോഹന്‍ സിംഗിന് നിഗംബോധ് ഘട്ടില്‍ അന്ത്യവിശ്രമം; സംസ്‌കാരം നാളെ പകല്‍ 11.45ന്

December 27, 2024
in ദേശീയം
A A
മന്‍മോഹന്‍സിംഗിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം
Share on FacebookShare on Twitter

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് നിഗംബോധ്ഘട്ടില്‍ അന്ത്യവിശ്രമം ഒരുക്കി കേന്ദ്രസര്‍ക്കാര്‍. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളുടെ നാളെ (ശനി) രാവിലെ 11:45നാകും സംസ്‌കാര ചടങ്ങുകള്‍. അന്ത്യവിശ്രമത്തിനായി പ്രത്യേക സ്ഥലം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.
ദീര്‍ഘദര്‍ശിയായ ഭരണാധികാരിക്ക് രാജ്യം വിട ചൊല്ലുകയാണ്. ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു റോഡിലെ മൂന്നാം നമ്പര്‍ വസതിയില്‍ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതല്‍ ഒമ്പതര വരെ പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനം. 11.45 മണിക്ക് നിഗം ബോധ്ഘട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഡോ മന്‍മോഹന്‍സിങിന്റെ അന്ത്യവിശ്രമത്തിനായി രാജ്ഘട്ടിന് സമീപം പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിയും പ്രധാന മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും സമീപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ ആവശ്യം പരിഗണിക്കാതെയാണ് നിഗം ബോധ് ഘട്ടില്‍ സംസ്‌കാര ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ വീട്ടിലെത്തി ഡോക്ടര്‍ മന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കോണ്‍ഗ്രസ് നേതൃത്വവും ഡോക്ടര്‍ മന്‍മോഹന്‍ സിങിന് അന്ത്യാദരമര്‍പ്പിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയനേതാവിന് വിട ചൊല്ലാനെത്തി.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മോത്തിലാല്‍ നെഹ്‌റു റോഡിലെ വസതിയിലെത്തി.പ്രത്യേക പ്രവര്‍ത്തകസമിതിയോഗം ചേര്‍ന്ന് മന്‍മോഹന്‍ സിങ്ങിന് കോണ്‍ഗ്രസ് അനുശോചനം അറിയിച്ചു. ലോകനേതാക്കളും ഡോക്ടര്‍ മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി.

 

RECOMMENDED NEWS

50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു; കനത്ത നഷ്ടം

50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു; കനത്ത നഷ്ടം

4 months ago
വടകര ജെടിഎസിന് സമീപം വൈദ്യരവിട ദേവി അന്തരിച്ചു

വടകര ജെടിഎസിന് സമീപം വൈദ്യരവിട ദേവി അന്തരിച്ചു

3 months ago

അന്‍വറിനെ കണ്ട രാഹുലിന്റെ നടപടി തെറ്റ്: വി.ഡി.സതീശന്‍

7 days ago
കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു: രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു: രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal