Monday, June 9, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

‘മൈ ഇമാജിനറി കണ്‍ട്രി’ നാളെ വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു

December 27, 2024
in സാംസ്‌കാരികം
A A
Share on FacebookShare on Twitter

വടകര: സംഗീതവും താളവും നൃത്തവും ഉപയോഗിച്ച് ജനവിരുദ്ധ ഭരണകൂടത്തെ കടപുഴക്കി എറിഞ്ഞ ചിലിയന്‍ ജനതയുടെ ത്രസിപ്പിക്കുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ‘മൈ ഇമാജിനറി കണ്‍ട്രി’ നാളെ (ശനി) വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു. പട്രീഷ്യോ ഗുസ്മാന്‍ സംവിധാനം ചെയ്ത ചിത്രം ശനിയാഴ്ച വൈകീട്ട് 5.30 ന് വടകര മുന്‍സിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ കാണാം.
പുതുകാല രാഷ്ട്രീയ മുന്നേറ്റത്തിന്റെ രൂപവും ഭാവവും എങ്ങിനെയൊക്കെ മാറേണ്ടതുണ്ടെന്ന് ഈ ചിത്രം ഓര്‍മിപ്പിക്കുന്നു. റാഡിക്കല്‍ ലഫ്റ്റ് എന്ന് പറയാവുന്ന സാല്‍വദോര്‍ അലന്റെയുടെ (1970-73) ഭരണകൂടത്തെ അമേരിക്കന്‍ പ്രേരണയാല്‍ അട്ടിമറിച്ചാണ് ആഗസ്‌തോ പിനോഷെ (1973-1990) എന്ന പട്ടാള മേധാവി ചിലിയില്‍ അധികാരത്തിലേറുന്നത്. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായമായാണ് പിനോഷെ ഭരണകാലം കണക്കാക്കപ്പെടുന്നത്. പിന്നീട് പല സര്‍ക്കാറുകളും ചിലിയില്‍ അധികാരത്തിലെത്തി. 2019ല്‍ സബ് വേ ചാര്‍ജ് വര്‍ധനയ്‌ക്കെതിരെ നടന്ന സമരം അന്ന് ഭരണത്തിലുണ്ടായിരുന്ന സബാസ്റ്റ്യന്‍ പിനേറ സര്‍ക്കാറിനെ താഴെ ഇറക്കുന്നതിലും ഗബ്രിയല്‍ ബോറിച്ച് എന്ന മുപ്പത്തിയാറുകാരന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നതില്‍ കലാശിക്കുകയും ചെയ്തു. വര്‍ത്തമാന ചരിത്രത്തിലെ സംഭവ ബഹുലമായ അധ്യായത്തിന്റെ ആവിഷ്‌കാരമാണ് മൈ ഇമാജിനറി കണ്‍ട്രി എന്ന ചിത്രം.
ഈ ചിത്രത്തിന്റെ മലയാളം സബ്‌ടൈറ്റിലോട് കൂടിയുള്ള സൗജന്യ പ്രദര്‍ശനം വടകരയിലെ ര്‍ട്ട് ഹൗസ് ഫിലിം സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്.

 

RECOMMENDED NEWS

കാറ്റില്‍ തെങ്ങ് പൊട്ടിവീണ് കിണര്‍ തകര്‍ന്നു

കാറ്റില്‍ തെങ്ങ് പൊട്ടിവീണ് കിണര്‍ തകര്‍ന്നു

2 weeks ago
യുവ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം: പ്രതി ബെയ്‌ലിന്‍ ദാസിന് ബാര്‍ കൗണ്‍സിലിന്റെ വിലക്ക്‌

ജൂ​​നി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേ​​സ്: സീ​നി​യ​ർ പി​ടി​യി​ല്‍

3 weeks ago
ഏറാമല പുളിഞ്ഞോളി മറിയം അന്തരിച്ചു

ഏറാമല പുളിഞ്ഞോളി മറിയം അന്തരിച്ചു

4 weeks ago
ഹിന്ദിയില്‍ വിജയത്തിളക്കവുമായി നിമ ഫാത്തിമ

ഹിന്ദിയില്‍ വിജയത്തിളക്കവുമായി നിമ ഫാത്തിമ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal