Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കെ.കരുണാകരന്‍ മതേതര മൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാവ്: ഷാഫി പറമ്പില്‍

December 27, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

ചെരണ്ടത്തൂര്‍: എക്കാലത്തും മതേതര മൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാവാണ് ലീഡര്‍ കെ.കരുണാകരനെന്ന് ഷാഫി പറമ്പില്‍ എംപി അഭിപ്രായപ്പെട്ടു. ചെരണ്ടത്തൂരില്‍ കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ലീഡര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.
വടകര ലോകസഭ തെരഞ്ഞടുപ്പ് മുതല്‍ പാലക്കാട് ഉപതെരഞ്ഞടുപ്പ് വരെ വര്‍ഗീയ പ്രചരണത്തിന് നേതൃത്വം കൊടുത്തത് സിപിഎം നേതാക്കളാണ്. തുടര്‍ഭരണത്തിന് വേണ്ടി വര്‍ഗീയ ധ്രുവീകരണം നടത്താനാണ് മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ പിണറായി തുനിയാത്തത്. കേരളത്തില്‍ മോദിയുടെ അജണ്ട നടപ്പിലാക്കുക എന്നതാണ് പിണറായിയുടെ ചുമതല. അതിന് ഉദാഹരണമാണ് തൃശൂര്‍ പൂരം കലക്കാന്‍ നേതൃത്വം കൊടുത്ത എഡിജിപിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത്. കപട മതേതരത്വമാണ് പിണറായിയുടേത്-ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബ അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. രജേഷ് ചെറുവണ്ണൂര്‍, ബാബു ഒഞ്ചിയം, ബബിത്ത് മലോല്‍, അച്ചുതന്‍ പുതിയേടുത്ത്, സി.പി.വിശ്വന്‍, ചന്ദ്രന്‍ മൂഴിക്കല്‍, രമേഷ് നൊച്ചാട്ട്, അശറഫ് ചാലില്‍, സി.പി.ബിജു പ്രസാദ്, ശ്രീജേഷ്.ടി.കെ, അശറഫ്.പി.എം, ശ്രീധരന്‍ മൂഴിക്കല്‍, ഗിമേഷ് മങ്കര, അബ്ദുള്‍ റസാഖ് മഠത്തില്‍, മനോജ്.കെ.പി, സതീശന്‍.സി.എം, പ്രശാന്ത്.കെ.കെ, പ്രമീള.ഒ.പി. തുടങ്ങിവര്‍ സംസാരിച്ചു.

RECOMMENDED NEWS

രാഘൂട്ടി ഗുരുസ്വാമി അന്തരിച്ചു

രാഘൂട്ടി ഗുരുസ്വാമി അന്തരിച്ചു

4 weeks ago
ദന്തസംരക്ഷണം അനിവാര്യം; കടമേരിയില്‍ ക്യാമ്പൊരുക്കി ഹെല്‍ത്ത് ക്ലബ്

ദന്തസംരക്ഷണം അനിവാര്യം; കടമേരിയില്‍ ക്യാമ്പൊരുക്കി ഹെല്‍ത്ത് ക്ലബ്

5 months ago
കഞ്ചാവ് ചോക്ലേറ്റുമായി കുറ്റ്യാടിയില്‍ ഒരാള്‍ പിടിയില്‍

കഞ്ചാവ് ചോക്ലേറ്റുമായി കുറ്റ്യാടിയില്‍ ഒരാള്‍ പിടിയില്‍

2 months ago

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയായ അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal