കൊയിലാണ്ടി: കാണാതായ ആള്‍ കിണറ്റില്‍ മരിച്ച നിലയില്‍. മുത്താമ്പി കണിയാണി ചന്തുവാണ് (80) മരിച്ചത്. കാണാതായതിനെ തുടര്‍ന്ന് നടന്ന തെരച്ചലിലാണ് മുത്താമ്പി റോഡിനു സമീപത്തെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഗ്‌നി രക്ഷാ സേനയെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി.