വടകര: ജില്ലാ വോളിബോള്‍ അസോസിയേഷന്റയും മടപ്പള്ളി സ്‌പോര്‍ട്‌സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ബി ഡിവിഷന്‍
വടകര മേഖല വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പ് 28,29 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വള്ളിക്കാട് കൊളങ്ങാട്ട് ഭഗവതി ക്ഷേത്ര മൈതാനിയില്‍ കെ.കെ.പ്രമോദ് സ്മാരക സ്റ്റേഡിയത്തില്‍ 28ന് രാവിലെ യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പാലേരി കണാരന്‍ മാസ്റ്റര്‍ സ്മാരക ട്രോഫിയും വി.വി.കുമാരന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് കെ.കെ.പ്രമോദ് സ്മാരക ട്രോഫിയും നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ രാഘവന്‍ മാണിക്കോത്ത്, സി.വി.വിജയന്‍, പാലേരി മോഹനന്‍, ഇ.കെ.കുമാരന്‍, മേലോടി സുകുമാരന്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്താ സമ്മേളനത്തില്‍ രാഘവന്‍ മാണിക്കോത്ത്, സി.വി.വിജയന്‍, പാലേരി മോഹനന്‍, ഇ.കെ.കുമാരന്‍, മേലോടി സുകുമാരന്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.