കുറ്റ്യാടി: എസ്കെഎസ്എസ്എഫ് കുറ്റ്യാടി മേഖല കമ്മിറ്റിയുടെ സഹചാരി പദ്ധതിയില്‍ അല്‍ഇഹ്സാന്‍ കൂട്ടായ്മ സ്പോണ്സര് ചെയ്ത വീല്‍ചെയറുകള്‍ കുറ്റ്യാടി താലൂക്കാശുപത്രിക്ക് കൈമാറി. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ സമര്പണം നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് അജ്മല്‍ അശ്അരി അധ്യക്ഷനായി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മുസ്ലിം ലീഗ് കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മൊയ്തു, മേഖല ജനറല്‍ സെക്രട്ടറി ഹാഫിസ് മുഹമ്മദ്, അര്‍ഷാദ് ദാരിമി, ശൗക്കത്തലി വടയം, ഇ.അബ്ദുല്‍ അസീസ്, എം.കെ.ഹമീദ് ഹാജി,
ടി.പി.ബശീര്‍, ത്വല്‍ഹത്ത് ദാരിമി, ശമ്മാസ് ചങ്ങരംകുളം, വി.ടി.അമ്മത്, ഹോസ്പിറ്റല്‍ സുപ്രണ്ട് എം.ഫരീദ, ഹെഡ്നേഴ്സ് അംബിക ദേവി, പിആര്‍ഒ സിഗ്മ, ഡോ.സന്ദീപ്, ജെഎച്ച്ഐ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.