
മുയിപ്പോത്ത്: കലാ സാംസ്കാരിക സംഘടനകള്‍ നാടിന്റെ കാവലാളാണെന്ന് പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹലിയ. കലാസാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന
രവി അരീക്കലിന്റെ സ്മരണക്കായി ആവള ബ്രദേഴ്സ് കലാസമിതി ഏര്‍പ്പെടുത്തിയ ആറാമത് രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്കാരം നാടക പ്രവര്ത്തകന് ആംസിസ് മുഹമ്മദിന് നല്കി സംസാരിക്കുകയായിരുന്നു അവര്‍. നാടിന്റെ സാമൂഹ്യ മാറ്റത്തിന് സാംസ്കാരിക പ്രവര്‍ത്തകരുടെ പങ്ക് വളരെ വലുതാണെന്ന് അവര്‍ പറഞ്ഞു.
കലാസമിതി പ്രസിഡണ്ട് സുരേഷ് ആവള അധ്യക്ഷത വഹിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര് മുഖ്യാതിഥിയായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി ബി
രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ സബ് ഇന്‍സ്പെക്ടര്‍ വി.കെ. പ്രദീപനെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുംതാസ് പി, നാരായണന് വി.കെ, കൊയിലോത്ത് നഫീസ, പ്രമോദ് ദാസ് എന്‍, കലാസമിതി സെക്രട്ടറി പ്രദീപ്കുമാര്‍ കാവല്ലൂര്‍, ആംസിസ് മുഹമ്മദ്, വി.കെ പ്രദീപന്, ഷൈമ സന്തോഷ് എന്നിവര്‍ സംസാരിച്ചു.
















