വടകര: കാഥികനും പ്രമുഖ സോഷ്യലിസ്റ്റും ഇരിങ്ങല്‍ ഈസ്റ്റ് എല്‍പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനുമായ വി.അശോകന്‍ (96) അന്തരിച്ചു. കാഥിക ശ്രേഷ്ഠ അവാര്‍ഡും സംഗീത നാടക
അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ എ.കെ.കൗസു (റിട്ട.ഹെഡ്മിസ്ട്രസ് താഴക്കളരി യുപി സ്‌കൂള്‍). മക്കള്‍: ജയകൃഷ്ണന്‍ (റിട്ട. ചീഫ് മാനേജര്‍ എസ്ബിഐ), രേഖ.വി (റിട്ട. ഓഫീസര്‍ കേരള ഗ്രാമീണ്‍ ബാങ്ക്), രഞ്ജിത്ത് (അശോക ഫ്‌ളോര്‍മില്‍ വടകര). മരുമക്കള്‍: ഷീജ (നന്മണ്ട), ജയാനന്ദന്‍.വി.പി (റിട്ട. ഡിസ്ട്രിക്ട് ജഡ്ജ് അത്തോള), സ്വപ്‌ന എലത്തൂര്‍.















