
ഇരിങ്ങല്‍: അരുണോദയം എല്‍പി സ്‌കൂള്‍ നൂറ്റിയഞ്ചാം വാര്‍ഷികാഘോഷം കലാവിരുന്നായി. എഴുത്തുകാരന്‍ നൗഷാദ് വടകര ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളില്‍
വിജയികളായ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കെ.ജിജി അധ്യക്ഷത വഹിച്ചു. മുന്‍ ഹെഡ്മാസ്റ്റര്‍ ഉദയചന്ദ്രന്‍,
വി.കുഞ്ഞമ്മദ്, കെ.ശശാങ്കന്‍, പി.റഹ്‌മത്ത്, സി.ശോഭ, പി.പ്രമീള എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്‌ട്രസ് കെ.അമൃത സ്വാഗതവും സി.നിഖില്‍ നന്ദിയും പറഞ്ഞു
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാവിരുന്ന് അരങ്ങേറി.
















