
തിരുവനന്തപുരം: മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും ജയിലിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹത്തില്‍ വീണ്ടും മോഷണം നടത്തി പിടിയിലായി. തിരികെ ജയിലിലേയ്ക്ക് പോകുന്നതിനാണ് രണ്ടിടങ്ങളിലായി മോഷണം
നടത്തിയതെന്നാണ് പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെയാണ് (46) കോവളം പോലീസ് അറസ്റ്റ് ചെയ്തത്.
ജയിലിൽ സൗജന്യ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരിയുമാണ്. തിരികെ ജയിലിലേക്ക് പോകുന്നതിനാണ് കോവളം മേഖലയിലെ രണ്ടിടങ്ങളിൽ മോഷണം നട
ത്തിയതെന്നാണ് പ്രതിയുടെ മൊഴി.
ഹാർബർ റോഡിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് 40,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു. കോവളത്തെ ഷാനവാസിന്റെ കോഴിക്കടയിൽ നിന്ന് 4000 രൂപയും മൊബൈൽ ഫോണും കവർന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇതുകൂടാതെ വിഴിഞ്ഞം, കോവളം മേഖലയടക്കം 21-ലധികം വലുതും ചെറുതുമായ മോഷണങ്ങള്‍ ദിലീപ് ഖാന് നടത്തിയെന്നാണ് പോലീസ് പറയുന്നത്.
















