
വടകര: വള്ളിക്കാട് ബാലവാടിയിലെ വി.ശ്രീരഞ്ജിനിക്ക് ബിഎസ്‌സി നഴ്‌സിങ്ങിന് സ്വര്‍ണ മെഡലോടെ ഒന്നാം റാങ്ക്. മംഗലാപുരം രാജീവ്ഗാന്ധി യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത്
സയന്‍സ് നടത്തിയ ബിഎസ്‌സി നേഴ്‌സിങ് പരീക്ഷയിലാണ് ശ്രീരഞ്ജിനി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. മംഗലാപുരം കണച്ചൂര്‍ കോളജ് ഓഫ് നേഴ്‌സിങ് സയന്‍സസിലെ 2021-25 ബാച്ചിലെ വിദ്യാര്‍ഥിനിയാണ്. അശോകന്‍ വള്ളില്‍ (അമൃത പബ്ലിക് സ്‌കൂള്‍ വടകര), ഷൈനി എം.എം (ആശ വര്‍ക്കര്‍) ദമ്പതികളുടെ മകളാണ് ശ്രീരഞ്ജിനി. സഹോദരന്‍ സാരംഗ് സംഗീത് ഖത്തറില്‍ ജോലി ചെയ്യുന്നു.
















