
തൃശൂര്‍: നാട്ടിക മണ്ഡലത്തില്‍ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡ് അവര്‍ക്ക് തന്നെ തിരിച്ചടിയായി. ബോര്‍ഡ് വിഷയം സാമൂഹിക മാധ്യമങ്ങളില്‍ ട്രോളായതോടെ ബോര്‍ഡ്
എടുത്തുമാറ്റേണ്ട സ്ഥിതിയുമായി. ‘മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം. മാറാത്തത് മാറും, ഇനി കേരളം വളരും’ എന്നൊക്കെ എഴുതിയ ബോര്‍ഡ് മറ്റ് മണ്ഡലങ്ങളിലെന്നപോലെ നാട്ടികയിലും സ്ഥാപിച്ചിരുന്നു. എന്നാല്‍ മറ്റിടത്ത് ഇല്ലാത്ത പ്രശ്‌നമാണ് നാട്ടികയിലുണ്ടായത്.
സീറ്റ് നിഷേധിച്ചതോടെ നാട്ടിക എംഎല്‍എ സി.സി.മുകുന്ദന്‍ സിപിഐ വിട്ട് ബിജെപിയിലെത്തി സ്ഥാനാര്‍ഥിയായതോടെയാണ് ബോര്‍ഡ് തിരിച്ചടിയായത്. നേരത്തേ
എംഎല്‍എയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബിജെപി പോസ്റ്റര്‍ പതിക്കുകയും ഒപ്പുശേഖരണം നടത്തുകയും ചെയ്തിരുന്നു. മുകുന്ദന്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായതോടെ ‘മതിയായി ഈ എംഎല്‍എ’ എന്ന ബോര്‍ഡ് ബിജെപിയെ നോക്കി ചിരിക്കുന്നതു പോലെയായി. ബോര്‍ഡും പോസ്റ്ററുകളും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇവ നീക്കം ചെയ്യേണ്ടിവന്നു. നിഷ്‌കളങ്കനായ സിസി, നേരിന്റെ പോരാളി എന്നതാണ് പുതിയ ബോര്‍ഡ്.
സിസി മുകുന്ദന്റെ വരവ് പാര്‍ട്ടിക്ക് നേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
















