
ദോഹ: ഖത്തറിൽ ഹെലികോപ്റ്റർ തകർന്നുവിണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴുപേരിൽ ആറു പേരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ ക
ണ്ടെത്തി.
ആറു പേരുടെ മരണം ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. കാണാതായ ഏഴാമത്തെ ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. നിരീക്ഷണ പറക്കലിനിടെ പേർഷ്യൻ – ഗൾഫ് സമുദ്രാതിർത്തിയിലാണ് ഹെലികോപ്ടർ തകർന്നുവീണത്. സാങ്കേതിക കാരണം മൂലമാണ് അപകടമെന്നാണ് വിശദീകരണം. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മ
ന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റിയുടെ മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം, ആഭ്യന്തര സുരക്ഷാ സേനയുടെ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തോട് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
















