• Latest
  • Trending
പ്രവാസികളുടെ മനസില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ കഴിയണം: മുഖ്യമന്ത്രി

ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരം; കെ.സുധാകരന്റേത് നല്ല നിലപാടെന്നും പിണറായി

March 21, 2026
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

നാദാപുരത്ത് ഏഴു വയസുകാരിക്ക് ഷിഗെല്ല; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

June 22, 2026
അനുമോദനവും സ്‌നേഹസംഗമവുമായി പൂര്‍വ വിദ്യാര്‍ഥിക്കൂട്ടം

അനുമോദനവും സ്‌നേഹസംഗമവുമായി പൂര്‍വ വിദ്യാര്‍ഥിക്കൂട്ടം

June 22, 2026
സെന്‍സസ്: പ്രവര്‍ത്തനം ഊര്‍ജിതമാക്കും

സെന്‍സസ്: പ്രവര്‍ത്തനം ഊര്‍ജിതമാക്കും

June 22, 2026
യോഗ ദിനാചാരണവും തുടര്‍ യോഗ പരിശീലനവും

യോഗ ദിനാചാരണവും തുടര്‍ യോഗ പരിശീലനവും

June 22, 2026
കെ.സുരേന്ദ്രന്റെ ആറാം ചരമ വാര്‍ഷികം ആചരിച്ചു

കെ.സുരേന്ദ്രന്റെ ആറാം ചരമ വാര്‍ഷികം ആചരിച്ചു

June 22, 2026
കുറിഞ്ഞാലിയോട് കൊളക്കോട്ട് കുമാരന്‍ അന്തരിച്ചു

കുറിഞ്ഞാലിയോട് കൊളക്കോട്ട് കുമാരന്‍ അന്തരിച്ചു

June 22, 2026
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

June 22, 2026
കുറിഞ്ഞാലിയോട് പാറക്കല്‍ ഗോപാലക്കുറുപ്പ് അന്തരിച്ചു

കുറിഞ്ഞാലിയോട് പാറക്കല്‍ ഗോപാലക്കുറുപ്പ് അന്തരിച്ചു

June 22, 2026
പ്രബീഷ് ആദിയുരിന് മഹിളാ ജനതയുടെ സ്വീകരണം

പ്രബീഷ് ആദിയുരിന് മഹിളാ ജനതയുടെ സ്വീകരണം

June 22, 2026
ലഹരി വിരുദ്ധ ക്യാമ്പസുമായി യൂത്ത് കോണ്‍ഗ്രസ്

ലഹരി വിരുദ്ധ ക്യാമ്പസുമായി യൂത്ത് കോണ്‍ഗ്രസ്

June 22, 2026
കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില്‍ ചന്ദ്രി അന്തരിച്ചു

കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില്‍ ചന്ദ്രി അന്തരിച്ചു

June 22, 2026
കള്ളും മീന്‍തലയും കഴിച്ച് ഒരാള്‍ മരിച്ചു, 5 പേര്‍ ആശുപത്രിയില്‍

കള്ളും മീന്‍തലയും കഴിച്ച് ഒരാള്‍ മരിച്ചു, 5 പേര്‍ ആശുപത്രിയില്‍

June 22, 2026
Vatakara Varthakal
Monday, June 22, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരം; കെ.സുധാകരന്റേത് നല്ല നിലപാടെന്നും പിണറായി

by newsdesk
March 21, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: പാര്‍ട്ടി വിട്ട ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ നിഘണ്ടുവില്‍ അതിന് പകരം മറ്റൊരുവാക്കില്ല. അദ്ദേഹം കാണിച്ചത് വഞ്ചനയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരനെതിരെ പിണറായിയുടെ രൂക്ഷവിമര്‍ശനം. കെ സുധാകരന്‍ സ്വീകരിച്ച പാര്‍ട്ടിക്ക് വിധേയനായ രീതി നല്ലതാണെന്നും തളിപ്പറമ്പില്‍ പികെ ശ്യാമള നല്ല സ്ഥാനാര്‍ഥിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പലരും രണ്ട് ടേമിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അതില്‍ ഒരാളാണ് ജി.സുധാകരന്‍. അദ്ദേഹത്തിന് എന്തോ പ്രത്യേകത ഉണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. പാര്‍ട്ടിക്ക് എല്ലാവരും സമന്‍മാരാണ്. പാര്‍ട്ടിക്ക് മുന്‍ഗണന നല്‍കുന്ന കാര്യത്തില്‍ കെ.സുധാകരന്‍ സ്വീകരിച്ചതാണ് നല്ല നിലപാട്. ഹൈക്കമാന്‍ഡ് തീരൂമാനം അദ്ദേഹം അംഗീകരിച്ചു. സ്ഥാനാര്‍ഥിത്വം കിട്ടാത്തതുമായി പല അഭ്യൂഹങ്ങളും നാട്ടില്‍ പരന്നെങ്കിലും താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്ന് അദ്ദേഹം പറഞ്ഞു. അത് നല്ലകാര്യമാണ്. അതാണ് പാര്‍ട്ടിക്കാര്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജി.സുധാകരന്‍ കാണിച്ചത് എത്ര വലിയ ചെറ്റത്തരമാണ്. അതിന് വേറെ വാക്കില്ല തന്റെ നിഘണ്ടുവില്‍. വഞ്ചനയക്ക് ഇതില്‍പ്പരം വിശേഷണം വേറെയുണ്ടോ. എത്രവലിയ പാതകമാണ് അദ്ദേഹം ചെയ്തത്. ഗൂഢാലോചന നടത്തി മറ്റൊരുഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി എത്തുകയായിരുന്നു. പാര്‍ട്ടിക്ക് അദ്ദേഹത്തെ പറ്റി നല്ല വിശ്വാസം ഉണ്ടായിരുന്നു. ഉറച്ച പാര്‍ട്ടിക്കാരനായതുകൊണ്ട് മറ്റൊരുതരത്തിലേക്ക് പോകുമെന്ന് കരുതിയില്ല. എന്നാല്‍ ആ ഘട്ടത്തിലൊക്കെ ഇതിനുവേണ്ടിയുള്ള കളമൊരുക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തളിപ്പറമ്പില്‍ ഒരു വനിത മത്സരിക്കട്ടെയെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. അവിടെ അതിന് പറ്റിയ ആരെന്ന് പരിശോധിച്ചപ്പോള്‍ നല്ല സ്ഥാനാര്‍ഥിയായി എല്ലാവരും പറഞ്ഞത് പികെ ശ്യാമളെയെയാണ്. ഒരു ആലോചനയില്‍പ്പോലും ടികെ ഗോവിന്ദന്റെ പേര് ആരും പറഞ്ഞില്ല. അതിന് വല്ലാതെ കെറുവിക്കേണ്ട കാര്യമുണ്ടോ. ടികെ ഗോവിന്ദന്റെ അധപതനത്തില്‍ പാര്‍ട്ടി ലജ്ജിക്കുകയാണ്.

കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷം എല്ലാം കൊണ്ടും തൃപ്തികരമാണ്. ജനങ്ങള്‍ ഈ പത്തുവര്‍ഷക്കാലം നല്ല കാലമായിട്ടാണ് കണക്കാക്കുന്നത്. അവര്‍ക്ക് പ്രധാനം ശാന്തിയും സമാധാനവുമാണ്. നല്ല സമാധാനപരമായ വര്‍ഷങ്ങളാണ് ഉണ്ടായത്. പാര്‍ട്ടി എന്താണോ ആഗ്രഹിക്കുന്നത് അത് സ്വീകരിക്കുക എന്നതാണ് തങ്ങളുടെ നില. മറ്റുള്ളവരുടെ അഭിപ്രായത്തിന് വിധേയനാകുകയാണ് താന്‍ ചെയ്യുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

നാദാപുരത്ത് ഏഴു വയസുകാരിക്ക് ഷിഗെല്ല; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

June 22, 2026
അനുമോദനവും സ്‌നേഹസംഗമവുമായി പൂര്‍വ വിദ്യാര്‍ഥിക്കൂട്ടം

അനുമോദനവും സ്‌നേഹസംഗമവുമായി പൂര്‍വ വിദ്യാര്‍ഥിക്കൂട്ടം

June 22, 2026
സെന്‍സസ്: പ്രവര്‍ത്തനം ഊര്‍ജിതമാക്കും

സെന്‍സസ്: പ്രവര്‍ത്തനം ഊര്‍ജിതമാക്കും

June 22, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നാദാപുരത്ത് ഏഴു വയസുകാരിക്ക് ഷിഗെല്ല; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം
  • അനുമോദനവും സ്‌നേഹസംഗമവുമായി പൂര്‍വ വിദ്യാര്‍ഥിക്കൂട്ടം
  • സെന്‍സസ്: പ്രവര്‍ത്തനം ഊര്‍ജിതമാക്കും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by