
ആലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായ ജി. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. കെ.സുധാകരന്റെ
രാഷ്ട്രീയ ധര്‍മികത ജി.സുധാകരനില്ലെന്നായിരുന്നു സജി ചെറിയാന്റെ വിമര്‍ശനം.
ജി.സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തി. കെ.സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷേ അദ്ദേഹം പാര്‍ട്ടിയെ ചതിച്ചില്ല. ജി.സുധാകരന്‍ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി. കെ.സുധാകരന്‍ ആ വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാര്‍മികത. ചങ്കില്‍ കുത്തിയവരെ കൂട്ടുപിടിച്ച് ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും ചേര്‍ത്തലയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സജി ചെറിയാന്‍ പറഞ്ഞു.
















