
വടകര: വിജയന്‍ മടപ്പള്ളിയുടെ ബാലസാഹിത്യ കൃതി ‘സൂര്യ തേജസ്വിനികള്‍ ‘പ്രകാശനം ഈ മാസം 21 ന് വൈകുന്നേരം നാലിന് കാരക്കാട് ബാങ്ക്വറ്റ് ഹാളില്‍ നടക്കും. മലയാള
കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ഒഞ്ചിയം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ഗായകന്‍ വി.ടി.മുരളി പ്രകാശനം നിര്‍വഹിക്കും. കെഎം സത്യന്‍ പുസ്തകം ഏറ്റുവാങ്ങും.
നന്മ സംസ്ഥാന പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വി.പി.പ്രഭാകരന്‍ പുസ്തകപരിചയം നടത്തും.
















