
തോടന്നൂര്‍: കോണ്‍ഗ്രസ് നേതാവും നാടക നടനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന അമ്പലമുക്ക് മൊയിലോത്ത് പറമ്പത്ത്
എം.പി.മനോജ് കുമാര്‍ (52) അന്തരിച്ചു. യൂത്ത്
കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റി അംഗം, കെഎസ്.യു എസ് വടകര താലൂക്ക് സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ചു. ലയന ശേഷം കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വടകര യവനികയുടെ ദേശീയ ഗാനം എന്ന നാടകത്തിലും ഒട്ടനവധി അമച്വര്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പിതാവ്: പരേതനായ അച്യുതന്‍ നായര്‍. മാതാവ്: പാര്‍വതി അമ്മ. ഭാര്യ: രഹന. മക്കള്‍: രേവതി, രുദ്ര (തോടന്നൂര്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍).
















