
വടകര: വടകര സാഹിത്യ വേദിയുടെ മൂടാടി ദാമോദരന്‍ കവിതാ പുരസ്‌കാരത്തിന് യുവകവി സുബിന്‍ അമ്പിത്തറയില്‍ അര്‍ഹനായി. ‘ഉച്ചാന്തലമേലേ പുലര്‍കാലേ’ കവിതാ
സമാഹാരത്തിനാണ് പുരസ്‌കാരം. കവി സച്ചിദാനന്ദന്‍ ചെയര്‍മാനും സജയ് കെ വി, ഡോ.കെ.എം.ഭരതന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഇരുപതിനായിരം രൂപയും ശില്പവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് 22 ഞായര്‍ 4 മണിക്ക് വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മൂടാടി അനുസ്മരണ സമ്മേളനത്തില്‍
സാഹിത്യ അക്കാദമി സെക്രട്ടറി സി.പി.അബൂബക്കര്‍ സമ്മാനിക്കും.
ഇടുക്കി കട്ടപ്പന സ്വദേശിയായ സുബിന്‍ കൊല്ലം പാരിപ്പളളിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. 2016 മുതല്‍ ആനുകാലികങ്ങളില്‍ കവിതകളെഴുതുന്നു. 2023 ല്‍ ഡിസി ബുക്‌സ് പുറത്തിറക്കിയ ‘ഉച്ചാന്തലമേലേ പുലര്‍കാലേ’ കവിതാ സമാഹാരം 2024 ലെ ആശാന്‍ യുവകവി പുരസ്‌കാരം നേടി. ‘ചില്ലകളില്‍ ഓര്‍മ വീശുന്ന നേരം ‘ എന്ന കവിത എംജി യൂണിവേഴ്‌സിറ്റി ബിഎ മലയാളം സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
















