
വടകര: ഇത്തവണ കുറ്റ്യാടി മണ്ഡലവും കേരള ഭരണവും യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് കുറ്റ്യാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല പറഞ്ഞു. മുസ്ലിം
ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തെ കുറ്റ്യാടിയുടെ വികസനമുരടിപ്പിനും പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിനും എതിരെ വിധിയെഴുത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















