
വടകര: അരൂരില്‍ വയോധികയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ഇളയ മകന്റെ പരാതി.
നടക്ക് മീത്തല്‍ കിഴക്കയില്‍ പൊയില്‍ പരേതനായ കണ്ണന്റെ ഭാര്യ പൊക്കിയുടെ (85) മരണത്തിലാണ് രണ്ടാമത്തെ മകന് സംശയം പ്രകടിപ്പിച്ചത്. മൂത്ത മകനോടൊപ്പമാണ് പൊക്കി താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ 12 നാണ് പൊക്കി മരിച്ചത്. കായക്കൊടിയില്‍ താമസിക്കുന്ന രണ്ടാമത്തെ മകന് മഠത്തില്‍ കൃഷ്ണനാണ്
മരണത്തില്‍ സംശയം പ്രകടിപ്പിച്ച് നാദാപുരം പോലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ബിഎന്‍എസ്എസ് 194 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അടുത്ത ദിവസം തുടര്‍ നടപടികള്‍ സ്വീകരിക്കും.
















