
കൊയിലാണ്ടി: ബസില്‍ കുഴഞ്ഞു വീണ വിദ്യാര്‍ഥിനിയെ ഒട്ടും വൈകാതെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ ഇടപെടല്‍ മാതൃകയായി.
കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന കെഎല്‍ 11 ബിവൈ 94 93 നക്ഷത്ര ബസിലാണ് സംഭവം. പൂക്കാട് നിന്നു കയറിയ വിദ്യാര്‍ഥിനി ചെങ്ങോട്ടു കാവ് എത്തിയപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീയുടെ കൈയിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഇവര്‍ ബസ് ജീവനക്കാരായ ഷഫീറിനെയും ഷാജിയെയും അറിയിച്ചു. ഉടന്‍ തന്നെ ബസ് മറ്റ് സ്റ്റോപ്പുകളില്‍ നിര്‍ത്താതെ താലൂക്ക് ആശുപത്രിയിലേക്ക് കുതിക്കു
കുകയായിരുന്നു. ആശുപത്രിയില്‍ വിദ്യാര്‍ഥിനിക്ക് വിദഗ്ധ ചികില്‍സ നല്‍കിയതോടെ ആശ്വാസമായി. ബസ് ജീവനക്കാരുടെ നടപടിയെ ഏവരും അഭിനന്ദിച്ചു.















