
ന്യൂഡല്‍ഹി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റ ഘട്ടമായി
ഏപ്രില്‍ 9ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കമ്മീഷന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് എസ്‌ഐആറിനുശേഷം മാര്‍ച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2,71,11,856 പേരാണ് ആകെ വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ സമയം അവസരമുണ്ട്.
4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. കേരളത്തില്‍ 100 വയസിന് മുകളില്‍ 1571 വോട്ടര്‍മാരാണുള്ളത്. 30471 പോളിംഗ് സ്റ്റേഷനുകളാണ് കേരളത്തിലുണ്ടാകുക. വലിയ
ജനാധിപത്യ ഉത്സവാണ് തെരഞ്ഞെടുപ്പെന്നും അതില്‍ എല്ലാവരും പങ്കാളിയാകണമെന്നും ധ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.
















