അഴിയൂര്‍: സേട്ട് സാഹിബ് ചാരിറ്റബിള്‍ ട്രസ്റ്റ് അഴിയൂരില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. ഐഎന്‍എല്‍ മണ്ഡലം ട്രഷറര്‍ വി.പി.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് കണ്‍വീനര്‍ മുബാസ്
കല്ലേരിക്ക് കിറ്റുകളുടെ വിതരണ ചുമതല കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം. ചടങ്ങില്‍ മുസ്തഫ പള്ളിയത്ത്, ഹംസു.വി.കെ, സമദ് തെണ്ടന്‍, റസാക്ക്.എം തുടങ്ങിയവര്‍ പങ്കെടുത്തു. വിവാഹ ധന സഹായം, ചികിത്സാ സഹായം, മെഡിക്കല്‍ ഉപകരണം ലഭ്യമാക്കല്‍ തുടങ്ങിയവ ട്രസ്റ്റ് ചെയ്തു വരുന്നു.















