
കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം കാല്‍നട യാത്രക്കാരന്‍ ലോറിയിടിച്ചു മരിച്ചു. ആലപ്പുഴ മാരാരിക്കുളം സ്വദേശി ബിജുമോനാണ് (45)
മരണപ്പെട്ടത്. ഇടിച്ച ലോറി നിര്‍ത്താത പോയി. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. അപകടത്തില്‍ മരണപ്പെട്ട ബിജുമോന്‍ ജോലിയാവശ്യത്തിന് കൊയിലാണ്ടിയിലെത്തിയതാണെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇയാളെ ഇടിച്ചിട്ട ലോറി കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജുമോനെ
ഇടിച്ചശേഷം കോഴിക്കോട് ഭാഗത്തേക്കാണ് ലോറി കടന്നുപോയത്. ഈ ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്















