കുറ്റ്യാടി: സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കുറ്റ്യാടിയില്‍ എല്‍ഡിഎഫ് റാലി നടത്തി. സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍
സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.സുരേഷ് ബാബു, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ.ദിനേശന്‍, സിപിഎം ഏരിയ സെക്രട്ടറി പി.സി.ഷൈജു, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.മോഹന്‍ ദാസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി സി.എന്‍.ബാലകൃഷ്ണന്‍, കെ.പി.ചന്ദ്രി, ടി.കെ.ബിജു, പി.സി.രവീന്ദ്രന്‍, എല്‍ഡിഎഫ് നേതാക്കളായ കെ.ചന്ദ്രമോഹന്‍, അഹമ്മദ് വാഴയില്‍, നീലിയോട്ട് നാണു തുടങ്ങിയ നേതാക്കള്‍ അണിചേര്‍ന്നു. മൊകേരിയില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി, പി.സുരേഷ് ബാബു, കെ.ശശീന്ദ്രന്‍, റീന സുരേഷ്, വി.വിനോദന്‍, സി.പി.ബാലന്‍ എന്നിവര്‍ പങ്കെടുത്തു. കക്കട്ടില്‍ കെ.കെ.സുരേഷ്, പി.സുരേഷ് ബാബു, എം.പി.കുഞ്ഞിരാമന്‍, കെ.കെ.ദിനേശന്‍, വി.പി.വാസു, വി.പി.നാണു എന്നിവര്‍ നേതൃത്വം നല്‍കി.















