
കൊയിലാണ്ടി: പ്രസിദ്ധമായ പൊയില്‍കാവ് ദുര്‍ഗാദേവി ക്ഷേത്രോത്സവം 14 മുതല്‍ 20 വരെ ആഘോഷിക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
14-ന് രാവിലെ മുതല്‍ അഖണ്ഡനാമജപം, കലവറനിറയ്ക്കല്‍, അഞ്ചരയ്ക്ക്
പടിഞ്ഞാറെകാവില്‍ പ്രസാദും സംഘവും അവതരിപ്പിക്കുന്ന ഭജനാമൃതം, ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റം. പടിഞ്ഞാറെ കാവിലും തുടര്‍ന്ന് കിഴക്കെ കാവിലും. 15-ന് രാവിലെ കുളിച്ചാറാട്ട്, രണ്ട് ക്ഷേത്രങ്ങളിലും ശ്രീഭൂതബലി, തോറ്റം, സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയി ബി.ആര്‍. ദേവാനന്ദന്റെ തായമ്പക, പ്രാദേശിക കലാകാരന്മാരുടെ കലാസന്ധ്യ, ടീം ഏകാക്ഷയുടെ ആട്ടക്കളി. 16 – ന് ഉച്ചക്ക് പ്രസാദ ഊട്ട്, കലാമണ്ഡലം ഹരിഘോഷിന്റെ തായമ്പക, ഗുരുവായൂര്‍ കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള. 17-ന് ചെറിയ വിളക്ക്, കാഞ്ഞിലശ്ശേരി വിഷ്ണു പ്രസാദ്, കൊരയങ്ങാട് വിഷ്ണു, കലാമണ്ഡലം ഹരികൃഷ്ണന്‍ എന്നിവരുടെ തായമ്പക,
സിനിമാ, ടി.വി, സോഷ്യല്‍ മീഡിയാ താരങ്ങള്‍ അണിനിരക്കുന്ന മെഗാ ഷോ – ആനന്ദരാവ്,
18-ന് വലിയവിളക്ക്, കിഴക്കെ കാവില്‍ ഓട്ടന്‍തുള്ളല്‍, കൂത്തമ്പലത്തില്‍ ചാക്യാര്‍കൂത്ത്, പള്ളിവേട്ട, പടിഞ്ഞാറെകാവ് വനമധ്യത്തില്‍ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ പ്രാമണ്യത്തില്‍ പാണ്ടിമേളം,
തുടര്‍ന്ന് നാഗത്തിന് കൊടുക്കല്‍, അരങ്ങോല കയറ്റം, പി.വി.പ്രകാശിന്റെ നേതൃത്വത്തില്‍ നാദസ്വരം, വാദ്യകേസരി ചെറുതാഴം ചന്ദ്രന്‍ മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ എന്നിവര്‍ ചേര്‍ന്ന ഇരട്ട തായമ്പക, റിഥം ഓര്‍ക്കസ്ട്ര കാലിക്കറ്റിന്റെ മെലഡി നൈറ്റ്, 19-ന് സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, വനദുര്‍ഗ സംഗീതസഭയുടെ സംഗീതാര്‍ച്ചന, ചാക്യാര്‍കൂത്ത്, വനമധ്യത്തില്‍ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം, പടിഞ്ഞാറെ കാവില്‍ കൊടിയിറക്കല്‍, കിഴക്കെ കാവില്‍ ഓട്ടന്‍തുള്ളല്‍, വിവിധ ദേശങ്ങളില്‍ നിന്നുള്ള ആഘോഷവരവുകള്‍, പൂരം പുറപ്പാട്, ആലിന്‍കീഴിലേക്ക് എഴുന്നള്ളിപ്പും ആചാര വെടികളോടെ മടക്കെഴുന്നെള്ളിപ്പും, കല്ലൂര്‍ ഉണ്ണികൃഷ്ണമാരാര്‍,
കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, കല്ലൂര്‍ ശബരി, മാരായമംഗലം രാജീവ്, വെളിയന്നൂര്‍ സത്യന്‍ മാരാര്‍, മുചുകുന്ന് ശശി മാരാര്‍, മേള കലാരത്നം സന്തോഷ് കൈലാസ്, കടമേരി ഉണ്ണികൃഷ്ണന്‍ മാരാര്‍, കാഞ്ഞിലശ്ശേരി അരവിന്ദന്‍, ശരവണന്‍ വളയനാട്, തുടങ്ങി വാദ്യപ്രതിഭകള്‍ അണിനിരക്കുന്ന മേളം, ഡയനാമിറ്റ് ഡിസ്‌പ്ലേ, വെടിക്കെട്ട്, തായമ്പക, കുളിച്ചാറാട്ട്, വിളക്കിനെഴുന്നള്ളിപ്പ് കിഴക്കേ കാവില്‍ കൊടിയിറക്കല്‍ പുലര്‍ച്ചെ രുധിരക്കോലം.
20-ന് വൈകീട്ട് ഗുരുതിയോടെ ഉത്സവം സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ടി.കുട്ടിക്കൃഷ്ണന്‍, യു.വി.ശിവദാസന്‍, എ.പി.മുരളിധരന്‍, ബിജു വടക്കയില്‍, കെ.ദേവ നന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
















