
വടകര: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലൈബ്രറി സെക്രട്ടറിമാര്‍ക്കും ലൈേ്രബറിയന്മാര്‍ക്കും സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്ക്
ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 40 കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്.
വടകര പുതിയാപ്പ് ഫാല്‍ക്കെ ലൈബ്രറി ഹാളില്‍ ജില്ലാ സെക്രട്ടറി എന്‍.ഉദയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് നിര്‍വാഹക സമിതി അംഗം വി.ടി.സദാനന്ദന്‍ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി കെ.പി.ശ്രീധരന്‍, എന്‍.ടി.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. ടി വി രമേശന്‍, പവിത്രന്‍ കെ എന്നിവര്‍ സംസാരിച്ചു.
















