
വടകര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എന്‍ഡിഎ വടകര എംഎല്‍എക്കെതിരെ കുറ്റപത്രം അവതരിപ്പിക്കുന്ന പരിപാടി സംഘടിപ്പിച്ചു. ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പദ്ധതികളുടെ അവകാശവാദം
ഉന്നയിച്ചു കൊണ്ട് എംഎല്‍എ വടകരയിലെ വോട്ടര്‍മാരെ വിഡ്ഢികളാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക ചത്വരത്തില്‍ നടന്ന പരിപാടിയില്‍ ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ അഞ്ച് വര്‍ഷം വടകരയുടെ ഇരുണ്ട കാലമായിരുന്നെന്നും വികസനമെന്തെന്ന് അറിയാത്ത മണ്ഡലമായി വടകര മാറിയെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.
എന്‍ഡിഎ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനവര്‍ പി.വിജയ് ബാബു അധ്യക്ഷത വഹിച്ചു. ബിജെപി മേഖല ജനറല്‍ സെക്രട്ടറി എം.മോഹനന്‍, ജില്ലാ ജനറല്‍
സെക്രട്ടറിമാരായ അഡ്വ:കെ ദിലീപ്, പി.പി മുരളി, ജയ്കിഷ്, ജില്ലാ ട്രഷറര്‍ സി.പി.വിപിന്‍ചന്ദ്രന്‍, എസ്‌സി മോര്‍ച്ച
സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി.ബിനീഷ്, കര്‍ഷക മോര്‍ച്ച നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ ഒ.പി ദിലീപ്, കെ.ദീപ, കെ.അനൂപ്, രഖിലേഷ് അഴിയൂര്‍, പി. കെ സിന്ധു, പികെ പ്രീത, കെ.പി ജയകുമാര്‍, ടിപി സുരക്ഷിത, ശോഭ സദാനന്ദന്‍, ജയേഷ് എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ സെക്രട്ടറി പി. പി വ്യാസന്‍ സ്വാഗതവും ഒഞ്ചിയം മണ്ഡലം അധ്യക്ഷന്‍ അഭിജിത്ത് കെപി നന്ദിയും പറഞ്ഞു.
















