
ആയഞ്ചേരി: സാധാരണജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമായി രൂപപ്പെട്ട പാചക വാതക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആയഞ്ചേരി പോസ്റ്റാഫീസിന് മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. അടിയന്തര പരിഹാരം
തേടി നടന്ന ധര്‍ണ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടി.എന്‍.മനോജ് അധ്യക്ഷനായി. പി.സുരേഷ് ബാബു, പി.സി.ഷൈജു, ടി.കെ.രാഘവന്‍, സി. എച്ച്.ഹമീദ്, കരിം പിലാക്കണ്ടി, കെ.കെ.സുരേഷ്, അഭിജിത്ത് കോറോത്ത്, എന്‍.കെ.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















