തോടന്നൂര്‍: പകല്‍ യുദ്ധത്തിനെതിരെ പ്രാവിനെ പറത്തുന്നവരാണ് പാതിരാവില്‍ വീടുകള്‍ ബോംബെറിഞ്ഞ് തകര്‍ക്കന്‍ നേതൃത്വം കൊടുക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന വക്താവ്
ജിന്റോ ജോണ്‍. സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി തോടന്നൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ കരിങ്കൊടി പ്രതിഷേധത്തിനെതിരെയുള്ള ഭരണകൂട ഗൂഢാലോചന വെളിപ്പെട്ടതോടെ നാട് രക്ഷപ്പെട്ടിരിക്കുകയാണെന്ന് ജിന്റോ ജോണ്‍ പറഞ്ഞു. ഈ സമരത്തോടെ മന്ത്രിയുടെ പിടലി മാത്രമല്ല ഭരണകൂടത്തിന്റെ പിടലിയാകെ തിരിഞ്ഞിരിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ ജയിലിലടച്ച് നിര്‍വീകരിക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തെ ജനാധിപത്യ സമൂഹം പ്രതിരോധിക്കും. കെഎസ്‌യു നേതാവ് ബിതുല്‍ബാലിന്റെ വീടിനു
ബോംബെറിഞ്ഞത് ഒരു അധ്യാപകന്‍ ഉള്‍പ്പെടുന്ന സംഘമാണെന്നതും അയാള്‍ സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ സന്തത സഹചാരി ആണെന്നുള്ളതും പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. എംഎല്‍എക്ക് അല്പമെങ്കിലും ജനാധിപത്യ ബോധമുണ്ടെങ്കില്‍ പ്രതിയെ തള്ളി പറയാനെങ്കിലും തയ്യാറാവണം ജിന്റോ ജോണ്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ് സി.ടി.കെ.ബബിന്‍ലാല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍, തിരുവള്ളൂര്‍ മുരളി, എഫ്.എം.മുനീര്‍, ശ്രീജിത്ത് എടത്തട്ട, ഡി.പ്രജീഷ്, സി.വി.ഹമീദ്, ആര്‍.അജയ്കൃഷ്ണ, സിദ്ധാര്‍ഥ് നരിക്കുട്ടുംചാല്‍, അരുണ്‍ മൂയ്യോട്ട്, ധനേഷ് വള്ളില്‍, രുധീഷ്.എം.ടി, അഖില്‍ നന്താനം എന്നിവര്‍ സംസാരിച്ചു.















