നാദാപുരം: നാദാപുരം മണ്ഡലത്തിലെ നവീകരിച്ച പയന്തോങ്ങ്-ചീയൂര്‍-നരിപ്പറ്റ റോഡ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം
ചെയ്തു. ഇ.കെ.വിജയന്‍ എംഎല്‍എ അധ്യക്ഷനായി. ഒന്നരക്കോടി രൂപ വിനിയോഗിച്ചാണ് റോഡിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. പയന്തോങ്ങില്‍ നടന്ന ചടങ്ങില്‍ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രതീഷ്, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണൂര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ.ആരതി, അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.ബി.നളിന്‍ കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.















