മടപ്പള്ളി: ഒഞ്ചിയം പഞ്ചായത്ത് നാലാം വാര്‍ഡ് ചാമക്കുന്നില്‍ നിര്‍മിച്ച വ്യവസായ പാര്‍ക്ക് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷജിന
കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. കെ.കെ.രമ എംഎല്‍എ അനുവദിച്ച തുക ഉപയോഗിച്ചാണ് വ്യവസായ പാര്‍ക്ക് നിര്‍മിച്ചത്. വ്യവസായ പാര്‍ക്കില്‍ വിവിധ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് രൂപം നല്കിവരുന്നു. ഇതിലൂടെ വനിതകള്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ഗ്രാമപഞ്ചായത്ത് പ്രതീക്ഷിക്കുന്നത് വ്യവസായ പാര്‍ക്കിന്റെ വികസനത്തിന് എല്ലാ പിന്തുണയും എംഎല്‍എ വാഗ്ദാനം ചെയ്തു. പഞ്ചായത്തില്‍ 35 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനത്തിന് എംഎല്‍എ ഫണ്ട് ലഭ്യമായി കഴിഞ്ഞിട്ടുണ്ടെന്ന് പഞ്ചായത്ത്
പ്രസിഡണ്ട് അറിയിച്ചു. ചടങ്ങില്‍ സംസ്ഥാന സര്‍ക്കാറിന്റെ റവന്യൂ അവാര്‍ഡ് നേടിയ ഒഞ്ചിയം വില്ലേജ് ഓഫീസര്‍ ജിനീഷ് ചാപ്പയിലിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ.സിബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ.ചന്ദ്രി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി.ശ്രീജിത്ത്, സതി, അനിത പിലാക്കണ്ടി, നിരോഷ ധനേഷ്, റഹീസ നൗഷാദ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജൗഹര്‍ വെള്ളികുളങ്ങര സ്വാഗതവും മുതുവന അശോകന് നന്ദിയും പറഞ്ഞു.















