വടകര: വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും വിമുക്തി ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വടകരയില്‍ ‘ലഹരിക്കെതിരെ
വാക്കത്തോണ്‍’ സംഘടിപ്പിച്ചു. സാംസ്‌കാരിക ചത്വരത്തില്‍ മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.വിനു ഉദ്ഘാടനം ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഹിറോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വിമുക്തി മിഷന്‍ കോര്‍ഡിനേറ്റര്‍ ജിതേഷ്.ടി.വി ബോധവത്കരണ ക്ലാസും സന്ദേശവും നല്‍കി. വാക്കത്തോണ്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് അവസാനിച്ചു. വടകര ഫിസിക്കല്‍ ട്രെയിനിങ് സെന്റര്‍ (വിപിടിസി), കുടുംബശ്രീ, ഐപിഎം അക്കാദമി ഓഫ് വോളിബാള്‍, മിലിട്ടറി മെന്‍സ് ക്ലബ്, വടകര എക്‌സൈസ് സര്‍ക്കിള്‍ റേഞ്ച് ജീവനക്കാര്‍, സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.















