
ഓര്‍ക്കാട്ടേരി: ഓർക്കാട്ടേരിയിൽ പ്രവർത്തിക്കുന്ന ഏറാമല ആയുര്‍വേദ സഹകരണ ആശുപത്രിയുടെ 2026-31 കാലത്തേക്കുള്ള ഭരണസമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. വരണാധികാരിയായ വടകര സഹകരണസംഘം
അസി. റജിസ്ട്രാര്‍ ഓഫീസിലെ യൂണിറ്റ് ഇന്‍സ്പെക്ടര്‍ എം.പി.റീത്ത മുന്‍പാകെ 13 അംഗങ്ങള്‍ അധികാരമേറ്റു.
കുനിയില്‍ രവീന്ദ്രന്‍ (പ്രസിഡന്റ്), കെ.ടി.ദാമോദരന്‍ (വൈസ് പ്രസിഡന്റ്), ചള്ളയില്‍ രവീന്ദ്രന്‍ (ഹോണററി സെക്രട്ടറി), എം.കെ.ഭാസ്‌കരന്‍, പി.കെ. കുഞ്ഞിക്കണ്ണന്‍, കെ.കെ.ദിവാകരന്‍,
ബേബി ബാലമ്പ്രത്ത്, കെ.ടി.രാജീവന്‍, എം.കെ.ബാബുരാജ്, പി.എം.ബിനിഷ, എന്‍.അശ്വിന്‍,
പി. കെ. വിനോദന്‍ (ഡയറക്ടര്‍മാര്‍).
















