മുയിപ്പോത്ത്: മുയിപ്പോത്ത് പടിഞ്ഞാറക്കരയിലെ കൂട്ട് അയല്‍പക്കവേദിയുടെ വനിതാ വിഭാഗമായ ‘പെണ്‍കൂട്ട്’ വേറിട്ട പരിപാടികളുമായി വനിതാ ദിനം ആചരിച്ചു. സ്ത്രീ
സുരക്ഷയും നിയമങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസോടെ കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസ് പ്രതിനിധി അഡ്വ. സി.കെ.ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച ഭാര്‍ഗവി (ആശാ വര്‍ക്കര്‍ 11ാം വാര്‍ഡ്), ശാലിനി സത്യന്‍ (ഹരിത കര്‍മ സേന), രതില വിനീഷ് (നഴ്‌സ്‌ക്രസന്റ് പാലിയേറ്റീവ്), ഷീബ.വി.എം (നഴ്‌സ് പഞ്ചായത്ത് പിഎച്ച്‌സി ആവള), റംല.ഒ (സുരക്ഷ പാലിയേറ്റീവ് ചെറുവണ്ണൂര്‍) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡണ്ട് വി.ജെ.ഷിജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ പി.കെ.ശ്യാമള വനിതാ ദിന പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി കെ.പി.ഷൈജ സ്വാഗതവും ജോ. സെക്രട്ടറി ഷീജ സുമോദ് നന്ദിയും പറഞ്ഞു. ബ്ലോക്ക് കേരളോത്സവ വിജയി പാര്‍വണ പ്രശാന്ത് ഉള്‍പ്പെടെയുള്ള പ്രതിഭകളുടെ കലാവിരുന്നും പെണ്‍കൂട്ട് സഹോദരിമാരുടെ നൃത്തസന്ധ്യയും അരങ്ങേറി.














