വടകര: കെഎസ്എസ്പിഎ വടകര നിയോജക മണ്ഡലം വനിത ഫോറത്തിന്റെ
ആഭിമുഖ്യത്തില്‍ ലോക വനിത ദിനം ആചരിച്ചു. ഡോ. അമ്മുകുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വടകര വനിത സെല്‍ അസി. സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.കെ.സതി മുഖ്യപ്രഭാഷണം
നടത്തി. പി.ഗിരിജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ.ശോഭ അധ്യക്ഷം വഹിച്ചു. മുതിര്‍ന്ന കെഎസ്എസ്പിഎ അംഗങ്ങളെ ആദരിച്ചു. വനിത ഫോറം അധ്യക്ഷ അംബിക പരിപാടിക്ക് നേതൃത്വം നല്‍കി. വിവിധയിനം കലാപരിപാടികള്‍ അരങ്ങേറി.















