
മണിയൂര്‍: കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ 2025-26 ലെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി കാര്‍ഷിക സെമിനാറും
സൗജന്യപച്ചക്കറിതൈ വിതരണവും സംഘടിപ്പിച്ചു. മണിയൂര്‍ കൃഷി ഓഫീസര്‍ എസ്.ശ്രീലക്ഷ്മി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സൗജന്യ പച്ചക്കറിതൈ വിതരണ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ കെ.സി.ശിവദാസന്‍ നിര്‍വഹിച്ചു. മണിയൂര്‍ കൃഷിഭവന്‍ സീനിയര്‍ കൃഷി അസിസ്റ്റന്റ് അനൂപ് ബാലകൃഷ്ണന്‍ പുതിയ കാലത്തെ കൃഷി അറിവുകള്‍ എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. എം.പി.അബ്ദുള്‍ റഷീദ് പ്രസംഗിച്ചു. ടി.പി.രാജീവന്‍ സ്വാഗതവും സി.വി.ലിഷ നന്ദിയും പറഞ്ഞു.















