
നാദാപുരം: പുനഃര്‍നിര്‍മിച്ച വാണിമേല്‍ പുതിയോട്ടില്‍ മുക്ക്-മണിയത്താന്റവിട റോഡ് ഇ.കെ.വിജയന്‍ എംഎല്‍എ. ഉദ്ഘാടനം ചെയ്തു. സിഎംഡിആര്‍എഫില്‍ നിന്നുള്ള തുക ഉപയോഗിച്ച് നിര്‍മിച്ച റോഡ് ഈ പ്രദേശത്തുകാര്‍ക്ക് അനുഗ്രഹമാണ്.
പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.കെ.മുര്‍ഷിന, കെ.പി രാജീവന്‍, കെ.ടി.ബാബു, അഷ്‌റഫ് കൊറ്റാല, ജലീല്‍ ചാലക്കണ്ടി, യു.കെ അഷ്‌റഫ്, സി വി.അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.















