
കക്കട്ടില്‍: വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 75ാം വാര്‍ഷികം എപ്രില്‍ ഒന്നിന് വിവിധ പരിപാടികളോടെ ആഘോഷിക്കും. സ്വാഗത സംഘം രൂപികരണ യോഗം ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എന്‍.വി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ അരയില്ലത്ത് രവി, പ്രസിഡന്റ് കെ.പി.രാജന്‍, വി.എം.ചന്ദ്രന്‍, ജനപ്രതിനിധികളായ എലിയാറ ആനന്ദന്‍, എം.ടി.രവീന്ദ്രന്‍, എന്‍.കെ.നസീര്‍, രാഷ്ട്രിയ കക്ഷി പ്രതിനിധികളായ അതുല്‍, ജമാല്‍ മൊകേരി, എ.പി.കുഞ്ഞബ്ദുള്ള, വി.പി.നാണു, നീലിയോട്ട് നാണു, പറമ്പത്ത് കുമാരന്‍, പിടിഎ പ്രസി. ബിജു, കെ.പി.സുരേഷ്, പ്രിന്‍സിപ്പാള്‍ എ.മനോജ്, പ്രധാനധ്യാപിക കെ.ഹീറ, കെ.പി.രജീഷ്‌കുമാര്‍, രാജഗോപാലന്‍ കാരപ്പറ്റ, ബ്ലോക്ക് അംഗം സന്ധ്യ കരണ്ടോട് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഭരണസമിതി അംഗങ്ങള്‍, രാഷ്ട്രിയ പ്രവര്‍ത്തകര്‍, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവര്‍ സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സംബന്ധിച്ചു.















