കക്കട്ടില്: സംസ്ഥാന സര്ക്കാറിന്റെ ജനദ്രോഹ നയങ്ങള്ക്കെതിരെ സര്വീസ് പെന്ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) സംസ്ഥാന പ്രസിഡന്റ്
എം.പി.വേലായുധന് നയിക്കുന്ന ജീവിത സമര യാത്രയ്ക്ക് മാര്ച്ച് 11ന് കുറ്റ്യാടി ടൗണില് സ്വീകരണം നല്കാന് കെഎസ്എസ്പിഎ കുറ്റ്യാടി നാദാപുരം നിയോജക മണ്ഡലം കണ്വെന്ഷന് തീരുമാനിച്ചു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ.പ്രദ്യുമ്നന് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരന് പാലയാട്, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് പി.കെ.സുരേഷ്, വി.പി.സര്വോത്തമന്, രാജീവന് പുതുശ്ശേരി, വി.വി.വിനോദന് എന്.സി.കുമാരന്, ഷീല പത്മനാഭന്, സി.പി.ശശിധരന്, കെ.പി.പത്മനാഭന്, കെ.പി.മോഹന്ദാസ്, എം.സി.സതീഷ് കുമാര് എന്നിവര് പ്രസംഗിച്ചു.















