പതിയാരക്കര: മണിയൂര്‍ പഞ്ചായത്തില്‍ നിന്നു തെരെഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് ജനപ്രതിനിധികള്‍ക്ക് ആര്‍ജെഡി നേതൃത്വത്തില്‍ സ്വീകരണം
നല്‍കി. പതിയാരക്കര ജെപി റോഡില്‍ നടന്ന സ്വീകരണം ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഒ.പി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍.മനോജ്, എന്‍.ടി.രാജന്‍, വി.വി.സുരേന്ദ്രന്‍, ഡി.എസ്.അര്‍ജുന്‍, പി.സബീഷ്, എല്‍.ഡി.സജിന, സി.വി.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.















