
വടകര: നഗരസഭകളില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളുടെ സംഘടനയായ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് 38-ാം സംസ്ഥാന
സമ്മേളനം ഏഴ്, എട്ട് തിയ്യതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം എട്ടിന് രാവിലെ പത്ത് മണിക്ക് ഡിസിസി ഹാളില്‍ കെ.സുധാകരന്‍ എംപി നിര്‍വഹിക്കും. പ്രതിനിധി സമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രകടനം, പൊതുസമ്മേളനം, സെമിനാറുകള്‍, പെന്‍ഷന്‍ സമ്മേളനം, അവകാശ പ്രഖ്യാപന
സമ്മേളനം തുടങ്ങിയവ നടക്കും. നഗരസഭകളിലെ ശുചീകരണ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാറിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.എന്‍.എ.അമീര്‍, പയ്യോളി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മുജേഷ് ശാസ്ത്രി, ബിജുല്‍ ആയാടത്തില്‍, എം.പി. ഗംഗാധരന്‍, പി.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
















