
തിരുവനന്തപുരം: ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൗരവമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു സുധാകരൻ. കുടുംബത്തിൽ രക്തസാക്ഷി ഉള്ള ആളാണ്. അദ്ദേഹത്തെ പാർട്ടി സെക്രട്ടറി അവഹേളിച്ച
നടപടി ശരിയായില്ല. ഞങ്ങൾ മുഖാമുഖം രാഷ്ട്രീയമായി എതീർക്കുന്നവരാണ്. പക്ഷേ, ഞങ്ങളാരും സുധാകരനോട് ഇങ്ങനെ പെരുമാറില്ല. സ്വന്തം ഭാര്യയുടെ സീറ്റിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ പാർട്ടി സെക്രട്ടറി മറ്റെല്ലാം മറന്നു പോയി. പി കെ ശശി നിലപാട് വ്യക്തമാക്കട്ടെ. അപ്പോൾ പ്രതികരിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
















